Jobs & VacanciesLatest NewsNewsCareerEducation & Career

യു.പി.എസ്.സി വിവിധ തസ്തികകളില്‍ അവസരം: ഡിസംബര്‍ 16-വരെ അപേക്ഷിക്കാം

ന്യൂഡൽഹി : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ (കൺട്രോൾ സിസ്റ്റം), അസോസിയേററ് പ്രൊഫസർ (കംപ്യൂട്ടർ സയൻസ്), അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രിക് എഞ്ചിനീയറിം​ഗ്), അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറി​ഗ്), അസോസിയേറ്റ് പ്രൊഫസർ (മെക്കാനിക്കൽ എഞ്ചിനീയറിം​ഗ്), അസോസിയേറ്റ് പ്രൊഫസർ (മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിം​ഗ്), നഴ്സിം​ഗ് കോളേജ് ട്യൂട്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക upsc. gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button