Latest NewsIndiaInternational

നൈസാമിന്റെ സ്വത്തില്‍ പാകിസ്ഥാന് അവകാശമില്ലെന്ന് ബ്രിട്ടീഷ് കോടതി

സമ്പാദ്യം നിലവില്‍ ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്റെ ശനിദശ അവസാനമില്ലാതെ തുടരുന്നു. ഹൈദരാബാദിലെ നൈസാമിന്റെ 306 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളിന്മേല്‍ പാകിസ്ഥാന് യാതൊരുവിധ അവകാശവുമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിച്ചു. ഇന്ത്യക്ക് അനുകൂലമായി പ്രസ്താവിക്കപ്പെട്ട വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് നൈസാമിന്റെ നിലവിലെ പിന്തുടര്‍ച്ചാവകാശിയായ മുഖാറം ഷായും സഹോദരന്‍ മുഫാഖം ഷായും അറിയിച്ചു. സമ്പാദ്യം നിലവില്‍ ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വിഭജനത്തിന് ശേഷം ഇതു വരെ നിലനിന്ന ഏറ്റവും സങ്കീര്‍ണ്ണമായ തര്‍ക്കങ്ങളില്‍ ഒന്നിനാണ് ബ്രിട്ടീഷ് കോടതിയില്‍ ഇന്ന് തീരുമാനമായത്.ഒപ്പം പാകിസ്ഥാന്റെ നാണക്കേടുകളുടെ അദ്ധ്യായത്തിലേക്ക് ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെട്ടു.1948ല്‍ അന്നത്തെ നൈസാമായിരുന്ന ഒസ്മാന്‍ അലി ഖാന്റെ പക്കല്‍ നിന്നും പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട സമ്പാദ്യമാണ് ഇതോടെ പാകിസ്ഥാന് നഷ്ടമായിരിക്കുന്നത്.1948ല്‍ സര്‍ദാര്‍ വല്ല്ഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ പോളോ’ എന്ന സൈനിക നടപടിയിലൂടെ നൈസാമിന്റെ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയായിരുന്നു.

ആ സമയത്ത് അന്നത്തെ നൈസാമിന്റെ മന്ത്രിയും ഉപദേശകനുമായിരുന്ന നവാബ് മോയിന്‍ നവാസാണ് ലണ്ടനിലെ പാക് സ്ഥാനപതിക്ക് നിക്ഷേപം കൈമാറിയത്.തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിന്റെ ചരിത്രത്തിലെ ആവേശകരമായ അദ്ധ്യായത്തിനാണ് ലണ്ടന്‍ കോടതിയില്‍ ഇന്ന് തിരശ്ശീല വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button