Jobs & VacanciesLatest NewsNews

സ്‌റ്റെനോഗ്രഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

കേന്ദ്ര സർവീസിലെ സ്‌റ്റെനോഗ്രഫർ തസ്തികയിലേക്കായി സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി 2019ലെ പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ച് സ്‌റ്റാഫ് സെലക്ഷന്‍ കമ്മിഷൻ. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും, സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയിലുമാണ് അവസരം. ഒഴിവുകൾ പിന്നീട റിപ്പോർട്ട് ചെയ്യും.

കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. 2020 മേയ് 5 മുതൽ 7 വരെ ദേശീയതലത്തിൽ പരീക്ഷ നടക്കും. തിരുവനന്തപുരം (9211), എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവര്‍ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ നൽകണം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://ssc.nic.in/

അവസാന തീയതി: ഒക്ടോബർ 18

shortlink

Related Articles

Post Your Comments

Related Articles


Back to top button