Latest NewsIndia

ഒടുവിൽ ചിദംബരം ജാമ്യത്തിനായി സുപ്രീംകോടതിയില്‍

ജസ്​റ്റിസ്​ എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്​ മുമ്പാകെയാണ്​ ഹര്‍ജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്​.

ന്യൂഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ അഴിമതി കേസില്‍ ജാമ്യം തേടി മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന്​ പിന്നാലെയാണ്​ ചിദംബരത്തിന്റെ നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്​ ചിദംബരത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്​. ജസ്​റ്റിസ്​ എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്​ മുമ്പാകെയാണ്​ ഹര്‍ജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്​. സഞ്​ജീവ്​ ഖന്ന, കൃഷ്​ണ മുരാരി എന്നിവരാണ്​ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗഗോയിയായിരിക്കും ഹര്‍ജി ലിസ്​റ്റ്​ ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഹര്‍ജി അതിവേഗം പരിഗണിക്കണമെന്ന്​ സിബല്‍ സുപ്രീകോടതിയോട്​ അഭ്യര്‍ത്ഥിച്ചു.അ​തേ​സ​മ​യം, ചി​ദം​ബ​ര​ത്തി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി ഒ​ക്ടോ​ബ​ര്‍ 17 വ​രെ നീ​ട്ടി. ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജു​ഡീ​ഷല്‍ ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. കഴിഞ്ഞ 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

എ​ന്നാ​ല്‍, ചി​ദം​ബ​ര​ത്തി​ന്‍റെ ആ​രോ​ഗ്യസ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ചി​ദം​ബ​ര​ത്തി​നു വ​സ​തി​യി​ല്‍ നി​ന്ന് ആ​ഹാ​രം എ​ത്തി​ച്ചു ന​ല്‍​കാ​നും കോ​ട​തി അ​നു​വ​ദി​ച്ചു. സെപ്തംബര്‍ 5 മുതല്‍ ചിദംബരം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button