Latest NewsKeralaNattuvarthaNews

ഹർത്താൽ പ്രഖ്യാപിച്ചു

ഇടുക്കി : ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഒക്ടോബർ 26ന് ഇടുക്കി ജില്ലയിലാണ് യുഡിഎഫ് ഹർത്താൽ നടത്തുക. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.

കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്പ്രകാരം ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കുകയൊള്ളു. കൃഷിക്കായി നല്‍കിയ പട്ടയഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാൻ സാധിക്കില്ല. പട്ടയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭേദഗതി പ്രകാരം, ഇനി മുതല്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസിയും ആവശ്യമാണ്.

ഇതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എന്‍ഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.അതേസമയം
സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രംഗത്തു വന്നിരുന്നു. കാബിനറ്റ് ചര്‍ച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button