Latest NewsSaudi ArabiaNewsGulf

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ് : സൗദിയില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം താനൂര്‍ സ്വദേശി കുഞ്ഞേനി (59) ആണ് മരിച്ചത്. അല്‍ ഖസീം ബുഖൈരിയയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന കുഞ്ഞേനി, ഓടിച്ചിരുന്ന കാര്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.

Also read : നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനിടെ, മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ സ്വദേശി ചികിത്സയിലാണ്. ബഖൈരിയ നാഷണല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ ഖബറടക്കാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button