Latest NewsIndiaInternational

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറമെന്ന് ചൈനീസ് സ്ഥാനപതി

അന്താരാഷ്ട്ര, പ്രാദേശിക പ്രാധാന്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും ആഴത്തിലുള്ള ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി : ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ബന്ധം ഉഭയകക്ഷി പരിധിക്കപ്പുറത്താണെന്നും അതിന് വിദൂരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ ചെന്നൈ മഹാബലി പുരത്തു വെച്ച്‌ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വീഡോംഗിന്റെ പ്രതികരണം. ഈ കൂടിക്കാഴ്ച വളരെ നിർണ്ണായകമായിരുന്നു.

ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരു നേതാക്കളും സമയം ചെലവഴിച്ചു. ജി 20, ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സംഘടന, തുറന്നതും സമഗ്രവുമായ വാണിജ്യ ക്രമീകരണങ്ങളുടെ സമാപനം പ്രോത്സാഹിപ്പിക്കുക, ചൈന, റഷ്യ, ഇന്ത്യ സഹകരണം തുടങ്ങിയ ബഹുരാഷ്ട്ര സംവിധാനങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയായി.ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി വികസനത്തെ കുറിച്ചും അന്താരാഷ്ട്ര, പ്രാദേശിക പ്രാധാന്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും ആഴത്തിലുള്ള ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.

ബി​എ​സ്‌എ​ഫ് ജ​വാ​നെ വെടിവെച്ചത് തെ​റ്റി​ദ്ധാ​ര​ണ മൂലം, ക്ഷമാപണവുമായി ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

ചൈനീസ്, ഇന്ത്യന്‍ നാഗരികതകള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഉത്ഭവം ഇരു നേതാക്കളും കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുള്‍പ്പെടെ ആഗോള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ചൈനയും ഇന്ത്യയും സുപ്രധാന ശ്രമങ്ങള്‍ നടത്തി. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും നേരിടാന്‍ ഇരുവരും പ്രതിജ്ഞാബദ്ധരാണ്,

തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളോടും കൂടിക്കാഴ്ചയില്‍ ആഹ്വാനം ചെയ്തു. ചൈനയും ഇന്ത്യയും, ചൈനയും പാകിസ്ഥാനും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നല്ല ബന്ധത്തിനായി താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി ഷീ ജിന്‍പിങ് പറഞ്ഞിരുന്നു

shortlink

Post Your Comments


Back to top button