KeralaLatest NewsNews

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീററിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം : പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരണത്തിന് കീഴങ്ങി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണാണ് മരിച്ചത്. അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീല്‍ ജോണ്‍സണ്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ നാലിനാണ് അത്‌ലറ്റിക് മീറ്റിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ വീണത്.

ALSO READ: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം : പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം. ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ഹാമര്‍ പതിക്കുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ALSO READ: ജോളിയുടെ അഭിഭാഷകന്‍ ആളൂരല്ല, വക്കീലുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് ജോളി; ഒടുവില്‍ സൗജന്യ നിയമസഹായം
കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അഫീല്‍ സമാന്തരമായി ഹാമര്‍ ത്രോ, ജാവലിന്‍ മത്സരങ്ങള്‍ നടത്തിയതാണ് പ്രധാന വീഴ്ചയായി കരുതുന്നത്. ഹാമര്‍, ജാവലിന്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൗണ്ട് റഫറിയെ നിയോഗിച്ചിരുന്നു. റഫറി ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയിരുന്നില്ലെന്നതാണ് പ്രധാന വീഴ്ചയായി കരുതുന്നത്. ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമീപത്തായി നടത്തരുതെന്നാണ് അത്‌ലറ്റിക് നിയമമെന്നിരിക്കെയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button