Latest NewsNewsSaudi ArabiaGulf

ആഗോള നിക്ഷേപക സംഗമത്തിന് ഇന്നു സൗദിയില്‍ തുടക്കം : വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനുമായി തിളങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും

റിയാദ് : ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് ഇന്നു സൗദിയില്‍ തുടക്കം. സൗദിയിലെ റിയാദിലാണ് ആഗോളസംഗമത്തിന് തുടക്കമാകുക. വിശിഷ്ടാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും. . 2024 ആകുമ്പോഴേക്കും 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലെ വ്യാപാര, നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.

Read Also :  കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു കനത്ത പ്രഹരം

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാവിലെ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് സല്‍മാന്‍ രാജാവ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷമായിരിക്കും നിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുക. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ ഡല്‍ഹിക്കു മടങ്ങും.

ഊര്‍ജം, സുരക്ഷ, വ്യാപാരം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും സൗദിയും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനൊപ്പം തന്ത്രപ്രധാന സഹകരണം സംബന്ധിച്ച സൗദി- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ പ്രഖ്യാപനവും റുപേ കാര്‍ഡിന്റെ സൗദിയിലെ ഉദ്ഘാടനവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button