KeralaLatest NewsNews

കനത്ത മഴ; കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

മ​ല​പ്പു​റം: കനത്ത മഴയെ തുടർന്ന് കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ തീ​ര​ദേ​ശ താ​ലൂ​ക്കു​ക​ളാ​യ പൊ​ന്നാ​നി, തി​രൂ​ര്‍, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നാളെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍, മ​ദ്ര​സ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വയ്ക്കാണ് അ​വ​ധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. പ്രദേശത്ത് കനത്ത മഴയും കടല്‍ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.

Read also: കനത്ത മഴ തുടരുന്നു; നാളെയും വിവിധ താലൂക്കുകളിൽ സ്‌കൂളുകൾക്ക് അവധി

എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണ്.അവധി ആഘോഷമാക്കരുതെന്നും സാഹചര്യം മനസിലാക്കി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കാസർകോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button