Latest NewsSaudi ArabiaNewsIndia

സംയുക്ത നാവികാഭ്യാസം 2020 ൽ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

ഇതു സംബന്ധിച്ച രൂപ രേഖ പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങൾക്ക് മുൻപ് നടത്തിയ സൗദി സന്ദർശനത്തിൽ തയ്യാറാക്കിയതായും സൂചനയുണ്ട്

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി കൈകോർക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം 2020 ൽ ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും ,സൗദിയും തമ്മിൽ നാവികാഭ്യാസം നടത്തുന്നത്.

ഹോർമുസ് കടലിടുക്ക് മുതൽ മലാക്ക കടലിടുക്ക് വരെയാകും നാവികാഭ്യാസം നടക്കുക . ഇന്ത്യൻ നാവികസേന 2008 മുതൽ ഏദൻ ഉൾക്കടലിൽ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും , ഗവേഷണത്തിലടക്കം സഹകരണം വർദ്ധിപ്പിക്കാനും ഈ സംയുക്ത നാവികാഭ്യാസത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം . ഇതു സംബന്ധിച്ച രൂപ രേഖ പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങൾക്ക് മുൻപ് നടത്തിയ സൗദി സന്ദർശനത്തിൽ തയ്യാറാക്കിയതായും സൂചനയുണ്ട് . ഡിസംബറിൽ ഇന്ത്യയിൽ മറ്റൊരു കൂടിക്കാഴ്ച്ചയും ഇതുമായി ബന്ധപ്പെട്ട് നടത്തും.

ALSO READ: ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നു

അഭ്യാസത്തിന്റെ വ്യാപ്തി ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളിലെയും നിരവധി യുദ്ധക്കപ്പലുകൾ അഭ്യാസത്തിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button