Latest NewsNewsSports

ടോക്യോ ഒളിമ്പിക്‌സിന്‍റെ അംബാസ‍ഡർമാരില്‍ ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമിനെയും ഉൾപ്പെടുത്തി

ന്യൂ ഡൽഹി : 2020 ടോക്യോ ഒളിമ്പിക്‌സിന്‍റെ അംബാസ‍ഡർമാരില്‍ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമും. 10 അംബാസിഡ‍ർമാരില്‍ ഒരാളായിട്ടാണ് മേരി കോമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള ഗുസ്തി താരങ്ങളെയാകും മേരി കോം പ്രതിനിധീകരിക്കുക. ഒളിമ്പിക് യോഗ്യതാ മത്സരത്തിനായി ട്രയല്‍സില്ലാതെ മേരി കോമിനെ നേരിട്ട് തിരഞ്ഞെടുത്തതിനെതിരെ യുവതാരം നിഖത് സറീൻ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇന്‍റർനാഷണല്‍ ഒളിമ്പിക് കമ്മിറ്റി മേരി കോമിനെ അംബാസഡറായി ഉള്‍പ്പെടുത്തിയത്.

45, 48 കിലോ വിഭാഗങ്ങളില്‍ മത്സരിച്ച മേരി കോം ആറ് തവണ ലോക ചാമ്പ്യനായിട്ടുണ്ട് . എന്നാൽ റഷ്യയില്‍ മോസ്‌കോയില്‍ നടന്ന അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം സെമിയില്‍ തോറ്റ് പുറത്തായിരുന്നു. 51 കിലോ വിഭാഗത്തിലായിരുന്നു മേരി കോം മത്സരിച്ചത്. ഇതോടെ ടോക്യോ ഗെയിംസിന് നേരിട്ട് യോഗ്യത നേടാന്‍ ഇതിഹാസ താരത്തിനു സാധിച്ചിരുന്നില്ല.

Also read : പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ടെന്നീസ് : ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു റാ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, സ്റ്റെ​ഫാ​നോ​സ് സ്റ്റി​സി​പാ​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button