Jobs & VacanciesLatest NewsNews

കോസ്‌റ്റ് ഗാർഡിൽ ഒഴിവ്; ഉടൻ അപേക്ഷിക്കാം : അവസാന തീയതി നവംബർ എട്ട്

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ തൊഴിലവസരം. നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്- കുക്ക്, സ്‌റ്റ്യുവാർഡ്) ഒഴിവുകളിലെ നിയമനത്തിനു പുരുഷന്മാർക്ക് ഇപ്പോൾ അപേക്ഷിക്കാം. 01/2020 ബാച്ചിലേക്കാണ് പ്രവേശനം. മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (എസ്‌സി/ എസ്ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും മാർക്കിൽ 5% ഇളവ്) ആണ് അടിസ്ഥാന യോഗ്യത. . 2020 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെസ്റ്റേൺ സോണിൽ ഉൾപ്പെടുന്ന കേരളത്തിലുള്ളവർക്ക് മുംബൈയിലാണു പരീക്ഷ കേന്ദ്രം. 2020 ഏപ്രിലിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.joinindiancoastguard.gov.in/

അവസാന തീയതി : നവംബർ എട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button