Latest NewsSaudi ArabiaNewsGulf

മക്കയിൽ വാഹനാപകടം : ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു

ജിദ്ദ : മക്കയിൽ വാഹനാപകടത്തിൽ ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. അറഫ റോഡില്‍ വെച്ച് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബസുകള്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് 18പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ പത്തുപേരെ കിങ് ഫൈസല്‍ ആശുപത്രിയിലും, ആറുപേരെ അല്‍ നൂര്‍ സ്പെഷ്യാലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാരമായി പരിക്കേറ്റവർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Also read : ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു : കാരണമിതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button