KeralaLatest NewsNews

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി : ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം; യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. യുവതിയെ വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്പഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാറിനെയാണ് ഭാര്യ അഞ്ജു(25)വിന്റെ മരണത്തില്‍ അറസ്റ്റു ചെയ്തത്. സുരേഷ്‌കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Read Also : പ്രണയവിവാഹം കലാശിച്ചത് ദുരന്തത്തില്‍; ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

തുടര്‍ന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ: ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.

shortlink

Post Your Comments


Back to top button