Latest NewsNewsIndia

ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. തുടച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടക്കുന്നത്. വരുന്ന കുറച്ചു ദിവസം കൂടി മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായി നാലായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ജമ്മുവില്‍ നിന്ന് പൂഞ്ച്, രജൗരി, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതവും മുടങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button