KeralaJobs & VacanciesLatest NewsNews

പരീക്ഷ തട്ടിപ്പ് തടയാൻ പിഎസ്‍സിക്ക് സുപ്രധാന നിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പരീക്ഷ തട്ടിപ്പ് തടയാൻ പിഎസ്‍സിക്ക് സുപ്രധാന നിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്. പിഎസ്‍സി നടത്തിയ ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനത്തിനു തടസമില്ലെന്നുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് തട്ടിപ്പ് തടയാനുള്ള നിർദേശങ്ങൾ എഡിജിപി ടോമിൻ തച്ചങ്കരി നൽകിയത്.

മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളില്‍ കടത്താതിരിക്കാനായി ശാരീരിക പരിശോധന നടത്തണം. പരീക്ഷാ ഹാളില്‍ വാച്ച് നിരോധിക്കണം. സമയമറിയൻ പരീക്ഷാ ഹാളിൽ ക്ലോക്ക്, ആൾമാറാട്ടവും കോപ്പിയടിയും തടയാൻ സിസിടിവി, മൊബൈൽ ജാമർ എന്നിവ സ്ഥാപിക്കണം. പരീക്ഷ പേപ്പറുകൾ മടക്കി കൊടുക്കുന്ന ഉദ്യോഗസ്ഥർ സിസിടിവി ഹാർഡ്‌ ഡിസ്ക്കും സീൽ ചെയ്ത് മടക്കി നൽകണം. പരീക്ഷകൾ ഓൺലൈൻ ആക്കാൻ നടപടിയുണ്ടാകണം. ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ പോർട്ടബിൽ വൈ- ഫൈ ആവശ്യമാണ്. ഉയർന്ന തസ്തികളിൽ എഴുത്ത് പരീക്ഷ കൂടി ആവശ്യമാണ്. ആൾമാറാട്ടം കയ്യക്ഷരത്തിലൂടെ കണ്ടെത്താൻ സഹായകരമാകും എന്നിവയാണ് ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശങ്ങള്‍.

Also read : പിഎസ്‍സി പരീക്ഷ തട്ടിപ്പ്; പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ല : സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button