KeralaLatest NewsIndia

ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് വിദ്യാർത്ഥിനികളോട് ആഹ്വാനവുമായി നവോത്ഥാന കേരളം കൂട്ടായ്മ

സുപ്രീം കോടതിയുടെ ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുക.

ശബരിമല പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ വഴിയുമായി നവോത്ഥാന കേരളംസ്ത്രീപക്ഷകൂട്ടായ്മ. നവോത്ഥാന കേരളം പേജിലൂടെയാണ് ഇവരുടെ ആഹ്വാനം . പോസ്റ്റ് ഇങ്ങനെ, ഞങ്ങൾ പബ്ലിക്കായി ഇവിടെയുളള സ്ത്രീ സംഘടനകളോടും വിദ്യാർഥി സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥിനികളോടും യൂത്ത് സംഘടനകളിൽ പ്രവർത്തിക്കുന്ന യുവതികളോടും മറ്റു സ്ത്രീകളോടും സഹായമഭ്യർഥിക്കുകയാണ്.

സുപ്രീം കോടതിയുടെ ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുക.

തയ്യാറുളളവർ ദയവായി ഞങ്ങളെ അറിയിക്കുക.

നവോത്ഥാനകേരളംസ്ത്രീപക്ഷകൂട്ടായ്മ

നാമജപ ഘോഷയാത്രയല്ല പോരാട്ടത്തിന്റെ ശബ്ദമാണ് നമ്മുടെ തെരുവിൽ കേൾക്കേണ്ടത്.
ഈ പോസ്റ്റിന്റെ അടിയിൽ നിരവധി സ്ത്രീകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

മണിക്കൂറുകൾക്ക് മുൻപ് ഇട്ട പോസ്റ്റിൽ തന്ത്രിമാരെയും മറ്റും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്, പോസ്റ്റ് കാണാം: ശബരിമല സ്ത്രീ പ്രവേശന വിധിയെ അട്ടിമറിക്കാനുള്ള മനുസ്മൃതിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബ്രാഹ്മണ്യം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന മത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സംഘടിത നീക്കം അനുവദിക്കില്ല. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല മതേതരത്വം. തന്ത്രസമുച്ചയവും കുഴിക്കാട്ടുപച്ചയുമല്ല ആധുനിക പൗരസമൂഹത്തിന്റെ ആധികാരിക ഗ്രൻഥം ഭണഘടനയാണ്.

ഇൻഡ്യൻ പൗരൻറെ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശനങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ഇൻഡ്യൻ ജുഡീഷ്യറിക്ക് ഉണ്ട്. അയ്യപ്പന്റെ നൈഷ്ടികത്തേക്കാൾ പരിഗണന നൽകേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും ഇൻഡ്യൻ ജനാധിപത്യ പ്രക്രിയയിൽ ആധുനിക പൗരസമൂഹത്തിന്റെ വളർച്ചയ്ക്കും ജനാധിപത്യ വൽക്കരണത്തിനും പ്രാധാന്യം നൽകുന്ന ലിംഗ സമത്വവും ലിംഗനീതിയുമാണ്.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേയില്ല. ലിംഗ സമത്വവും ലിംഗനീതിയും അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെയും മതവാദികളുടെയും ഗൂഢതന്ത്രം പൊളിച്ചടുക്കേണ്ടതുണ്ട്.ഇത്തവണയും ശബരിമല ദർശനത്തിന് യുവതികൾ എത്തും. വ്യക്തിപരമായ താത്പര്യപ്രകാരം ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കാൻ കേരളസർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെ നേതൃത്വത്തിൽ യുവതികൾ പ്രതിഷേധമായി ശബരിമലയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button