KeralaLatest NewsNews

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റില്‍ കുളിയ്ക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഷിബിന്‍ ജേക്കബ്, കെസി അലന്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തായ അശ്വിന് വേണ്ടിയാണ് തെരച്ചിൽ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. എട്ട് വിദ്യാര്‍ഥികളാണ് കുളിക്കാനെത്തിയത്. ഒഴുക്കില്‍പ്പെട്ട അലനെ രക്ഷിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button