KeralaLatest NewsNews

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായ സംഭവം; ഒരു മൃതദേഹം കണ്ടെത്തി

കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടു പേർക്കായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു. പുതുപ്പള്ളി സ്വദേശികളായ അലൻ, ഷിബിൻ, അശ്വിൻ എന്നിവരെയാണു കാണാതായത്. ഷിബിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജിലെ എട്ടംഗസംഘമാണ് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേര്‍ കൂടി വെള്ളത്തില്‍ വീണത്.

ALSO READ: സ്‌കൂളില്‍ വെടിവയ്പ്പ് : രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് കുട്ടികള്‍ ഇറങ്ങിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. അഗ്നി രക്ഷാ സേനയും പോലീസും സ്‌കൂബ ഡൈവിംഗ് സംഘവും തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button