Latest NewsKeralaIndia

പ്രധാൻ മന്ത്രി ആവാസ് യോജന, കേന്ദ്രം കേരളത്തിന് നൽകിയത് ലൈഫ് മിഷൻ പദ്ധതിയ്ക്കായി സംസ്ഥാനം നൽകിയതിനേക്കാൾ മൂന്നിരട്ടി കൂടുതൽ

അതേസമയം ലൈഫ് പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മൊത്തം നല്‍കിയത് 376.57 കോടി മാത്രമാണ്.

തിരുവനന്തപുരം: പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് 933.842 കോടി രൂപ. ഒ രാജഗോപാൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.അതേസമയം ലൈഫ് പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മൊത്തം നല്‍കിയത് 376.57 കോടി മാത്രമാണ്.

എന്നാൽ ലൈഫ് മിഷൻ പദ്ധതി വളരെയധികം കൊട്ടിഘോഷിച്ചാണ് മാധ്യമങ്ങളും സൈബർ ഇടങ്ങളും ഉയർത്തിക്കാട്ടിയത്. അതിനിടെ കേന്ദ്രത്തിന്റെ വിഹിതത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.പിഎംഎവൈ നഗരത്തിനായി 819.132 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. നഗരത്തില്‍ അംഗീകാരം ലഭിച്ച ഭവനങ്ങളില്‍ 72,959 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും, 26,704 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ജെ എൻയു സമരക്കാരെ ഡല്‍ഹി പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് ഒഴിപ്പിച്ചു , പോലീസ് മർദ്ദിച്ചെന്ന് സമരക്കാർ

പിഎംഎവൈ ഗ്രാമത്തിനായി 114.71 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ മാസം 12 വരെ ഗ്രാമങ്ങളില്‍ 16276 വീടുകള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button