Latest NewsNewsInternational

തക്കാളിയ്ക്ക് പൊന്നിന്റെ വില : വധു അണിഞ്ഞത് തക്കാളി കൊണ്ടുള്ള ആഭരണങ്ങളും .. ലോകശ്രദ്ധ പിടിച്ചുപറ്റി ഈ വിവാഹവും വധുവും

ഇസ്ലാമബാദ് : തക്കാളിയ്ക്ക് പൊന്നിന്റെ വിലയായതോടെ വധു അണിഞ്ഞത് തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍. ലോകശ്രദ്ധ പിടിച്ചുപറ്റി ഈ വിവാഹവും വധുവും. ഈ വ്യത്യസ്ത വിവാഹം നടന്നത് പാകിസ്ഥാനിലാണ്. പാകിസ്താനിലെ തകരുന്ന സമ്ബദ് സ്ഥിതി ആളുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ തന്റെ വിവാഹവേദി തന്നെയാണ് ഈ യുവതി തെരഞ്ഞെടുത്തതും.

തക്കാളി കൊണ്ടുള്ള ആഭരണങ്ങളാണിവര്‍ ധരിച്ചിരുന്നത്. വളയായും മാലയായും കമ്മലായും എന്തിന് നെറ്റിച്ചുട്ടിയായും വരെ തക്കാളി. ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്ററിലൂടെ ഈ വധുവിന്റെ വീഡിയോ പുറത്ത് വിട്ടതോടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. പാകിസ്താനില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പച്ചക്കറി വില കുതിച്ചുയരുകയാണ്. ഒരു കിലോ തക്കാളിയ്ക്ക് 300 രൂപ വരെ ആയിരുന്നു. ആ സാഹചര്യത്തിലാണ് യുവതിയുടെ ഈ കടുംകൈ.

വിവാഹത്തിന് വീട്ടുകാര്‍ മൂന്ന് പെട്ടി നിറയെ തക്കാളികള്‍ നല്‍കിയെന്നാണ് ഈ യുവതി അഭിമാനത്തോടെ പറയുന്നത്. ‘സ്വര്‍ണ്ണവും വിലേയേറിയത് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ തക്കാളിയും വളരെ വിലയേറിയിരിക്കുകയാണ്.

അതുകൊണ്ടാണ് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം ഞാന്‍ തക്കാളി തെരഞ്ഞെടുത്തത്’. എന്നാണ് യുവതി പറയുന്നത്. ‘മക്കളുടെ വിവാഹത്തിന് മാതാപിതാക്കള്‍ തക്കാളി നല്‍കുകയാണെങ്കില്‍ എല്ലാം നല്‍കിയെന്ന് തന്നെ പറയാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു..’

Tags

Related Articles

Post Your Comments


Back to top button
Close
Close