Latest NewsSaudi ArabiaNewsGulf

സൗദിയിൽ വാഹനാപകടം : പ്രവാസി യുവാവിന് ദാരുണാന്ത്യം

ദമാം : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. ജുബൈലിലെ ഇ.ആർ.സി കമ്പനിയിൽ മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്‌തിരുന്ന മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27) മരിച്ചത്. ദമ്മാമിൽ നിന്നും 80 കിലോമീറ്റർ അകലെ അബ്‌ഖൈഖിന് സമീപം അൽഅഹ്സ ഹൈവേയിൽ കാറും, ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുഹൃത്തും നാട്ടുകാരനുമായ ഇർഷാദുമായി നൗഷീര്‍ കാറിൽ യാത്ര ചെയ്യവേ എതിരെ വന്ന സൗദി പൗരൻറ ജി.എം.സി വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്നു ഇടിക്കുകയായിരുന്നു.

Also read : 662 തടവുകാർക്ക് മാപ്പ് നൽകി ഷെയ്ഖ് ഖലീഫ

മുൻവശത്ത് സൈഡ് സീറ്റിൽ ഇരുന്ന നൗഷീർ തൽക്ഷണം മരിച്ചു. കാർ ഓടിച്ചിരുന്ന ഇർഷാദിനും,സൗദി പൗരനും ഗുരുതര പരിക്കേറ്റു. ഇരുവരും അബ്‌ഖൈഖ് മിലിറ്ററി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലിൽ ഖബറടക്കും. നൗഷീർ അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button