KeralaMollywoodLatest NewsNews

ലഹരി ഉപയോഗിത്തിന്റെ പേരിൽ ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല, തെളിവ് നൽകിയാൽ അംഗീകരിക്കാം; നിലപാട് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: മലയാള സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ തെളിവ് ഹാജരാക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് സര്‍ക്കാര്‍ പക്വതയോടെ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാതാക്കൾ കയ്യിലുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യും. അതല്ലാതെ സര്‍ക്കാര്‍ കാടടച്ചു വെടിവയ്ക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ പക്വതയായിട്ടും സിനിമയെ അവര്‍ എത്രത്തോളം അനുഭാവപൂര്‍വം നോക്കിക്കാണുന്നു എന്നതിനു തെളിവായിട്ടുമാണ് ഞങ്ങള്‍ കാണുന്നത്- ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ALSO READ: തിരിച്ചറിവ് മതി, നടനും നിര്‍മ്മാതാവും – സംഘട്ടനം ആവശ്യമില്ല, മോഹന്‍ലാല്‍ എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 22 വയസ്സാണ് പ്രായം;- ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയിലെ ചില ന്യൂ ജെൻ താരങ്ങള്‍ സിനിമാ ലൊക്കേഷനുകളിൽ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. സിനിമാ ലൊക്കേഷനുകളില്‍ പൊലീസ് തിരച്ചില്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെ അനുകൂലിച്ചും വിയോജിച്ചും പലരും രംഗത്തെത്തുകയും ചെയ്തു. പരാതിയും തെളിവും തന്നാല്‍ നടപടിയെടുക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button