KeralaLatest NewsNews

കരസേനയിലേക്കുള്ള കായിക പരീക്ഷയില്‍ കൈവിട്ട ഭാഗ്യം സ്ത്രീശക്തി ലോട്ടറിയിലൂടെ തേടിയെത്തി

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 21കാരന്. അമ്പലപ്പുഴ കോമന പുതുവല്‍ അശോകന്‍ – ഗീത ദമ്പതികളുടെ ഇളയ മകന്‍ അനന്തുവിനാണ് ഭാഗ്യം തേടിയെത്തിയത്. സ്ത്രീ ശക്തി ലോട്ടറിയുടെ എസ്ഒ 680894 നമ്ബരിനാണ് 70 ലക്ഷം രൂപ നറുക്ക് വീണത്. ജീവിതത്തില്‍ ആദ്യമായിട്ട് ആണ് അനന്തു ലോട്ടറി ടിക്കെറ്റെടുക്കുന്നത്. ഈ മാസം മൂന്നിനു കോട്ടയത്തു നടന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത അനന്തുവിന് ഓട്ടമത്സരം നിശ്ചിത സമയത്തില്‍ പൂര്‍ത്തിയാക്കാനായില്ല. ഈ മനോവിഷമത്തിലാണ് തിരികെ വീട്ടിലേക്ക് പോയത്.

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോഴാണ് അനന്തു ലോട്ടറിയെടുത്തത്. ഒന്നാംസമ്മാനം തേടിയെത്തിയെത്തിയെങ്കിലും രാജ്യസേവനം തന്നെയാണ് അനന്തുവിന്റെ വലിയ ആഗ്രഹം. സഹോദരി അശ്വതിയുടെ വിവാഹം വരുന്ന മേയ് 12ന് നിശ്ചയിച്ചിരിക്കുകയാണ്. വീട് അറ്റകുറ്റപ്പണി നടത്തിയ ഇനത്തില്‍ ബാങ്കില്‍ കാല്‍ ലക്ഷം രൂപയുടെ ബാധ്യതയും നിലനില്‍ക്കുന്നുണ്ട്. വിവാഹച്ചെലവുകളെക്കുറിച്ചു വേവലാതിപ്പെടുന്നതിനിടയിലാണ് ഭാഗ്യമെത്തുന്നത്. സഹോദരിയുടെ വിവാഹം മികച്ച രീതിയില്‍ നടത്തണം, മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കണമെന്നും അനന്തു പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close