KeralaLatest NewsNews

ഓട്ടോറിക്ഷ പിടിച്ച്‌ സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപന്‍ ബസില്‍ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി

തൊടുപുഴ: മൊബൈല്‍ ഫോണ്‍ മറന്നു വെച്ച ശേഷം ഓട്ടോറിക്ഷ പിടിച്ച്‌ സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപന്‍ ബസില്‍ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൊടുപുഴ അഞ്ചിരി ഭാഗത്തായിരുന്നു സംഭവം. ബസില്‍ കയറി അടിയുണ്ടാക്കിയ ശഷമാണ് ഇയാള്‍ യാത്രക്കാരന്റെ ഉടുമുണ്ടഴിച്ച്‌ ഓടിയത്. ബസിന് പിന്നാലെ ഏഴ് കിലോമീറ്ററോളമാണ് ഇയാൾ ഓട്ടോയിൽ സഞ്ചരിച്ച് എത്തിയത്. ഇതിനിടെ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടുകയും ചെയ്തു. ശേഷം യുവാവിന്റെ മുണ്ട് കൈയില്‍ പിടിച്ച്‌ റോഡിലൂടെ ഇരുട്ടില്‍ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തില്‍ പോയി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button