Latest NewsIndia

രാഷ്‌ട്രപതിയുടെ സുരക്ഷയില്‍ വീഴ്‌ച: 6 ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനും ഗവര്‍ണര്‍ കല്‍രാജ്‌ മിശ്രയ്‌ക്കുമൊപ്പം രാഷ്‌ട്രപതി പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്‌ സംഭവം.

ജോധ്‌പൂര്‍: സര്‍ക്യൂട്ട്‌ ഹൗസില്‍ അതിക്രമിച്ചു കടന്ന്‌ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാല്‍തൊട്ടു വണങ്ങാന്‍ അജ്‌മീര്‍ സ്വദേശിയുടെ ശ്രമം. ശനിയാഴ്‌ച രാവിലെ രാജസ്‌ഥാന്‍ സര്‍ക്യൂട്ട്‌ ഹൗസില്‍ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനും ഗവര്‍ണര്‍ കല്‍രാജ്‌ മിശ്രയ്‌ക്കുമൊപ്പം രാഷ്‌ട്രപതി പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്‌ സംഭവം. ഗുരുതര സുരക്ഷാവീഴ്‌ചയുടെ പശ്‌ചാത്തലത്തില്‍ ആറു പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

ദിനേഷ്‌ ചന്ദ്‌ എന്നയാളാണ്‌ സര്‍ക്യൂട്ട്‌ ഹൗസിന്റെ മതില്‍ ചാടിക്കടന്ന്‌ ഈ സമയം അകത്തുകടന്നത്‌. സുരക്ഷാ ഉദ്യോഗസ്‌ഥര്‍ അപ്പോള്‍ത്തന്നെ ഇയാളെ പിടികൂടി. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്‌ ദിനേഷ്‌ എന്നാണു സൂചന. ജോധ്‌പൂരില്‍ രാജസ്‌ഥാന്‍ ഹൈക്കോടതിയുടെ മെയിന്‍ ബെഞ്ചിനായുള്ള പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു രാഷ്‌ട്രപതി.

Tags

Related Articles

Post Your Comments


Back to top button
Close
Close