Latest NewsNewsIndia

ബലാത്സംഗ കേസുകളിൽ അന്വേഷണം പൂ‌ർത്തിയാക്കി 21 ദിവസത്തിനകം വധ ശിക്ഷ; കരട് ബില്ലുകൾക്ക് അംഗീകാരം നൽകി തെന്നിന്ത്യൻ സംസ്ഥാനം

അമരാവതി: ബലാത്സംഗ കേസുകളിൽ അന്വേഷണം പൂ‌ർത്തിയാക്കി 21 ദിവസത്തിനകം വധ ശിക്ഷ നൽകുന്ന കരട് ബില്ലുകൾക്ക് ആന്ധ്രപ്രദേശ് മന്ത്രി സഭ അംഗീകാരം നൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാനം. ഇതിനായി പുതിയ‌ നിയമനിർമ്മാണം നടത്താനാണ് തീരുമാനം. കേസുകളിൽ അന്വേഷണം പൂ‌ർത്തിയാക്കി 21 ദിവസത്തിനകം വിധി പറയണമെന്നതാണ് സുപ്രധാന വ്യവസ്ഥ. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കരട് നിയമത്തിൽ പറയുന്നു.

ALSO READ: ഉന്നാവോയില്‍ യുവതിയെ ചുട്ടുകൊന്ന സംഭവം: യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ദിവസം താൻ വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് പ്രധാന പ്രതി; ഡോക്ടർമാർ പറഞ്ഞത്

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏഴ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നതാണ് കരട് ബില്ലിലെ ഒരു വ്യവസ്ഥ. വിചാരണ 14 ദിവസത്തിനകം പൂർത്തിയാക്കണം. വിധി പുറപ്പെടുപ്പിക്കുന്നത് 21 ദിവസത്തിനകമാകണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button