Latest NewsNewsSaudi Arabia

ഫോണില്‍ സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

റിയാദ്: ഫോണില്‍ സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലാണ് സംഭവം. ബീശ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ കോളേജിലെത്തിച്ചിരുന്ന ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read also: കാറോടിച്ച് പത്തു വയസ്സുകാരന്‍; കടുത്ത നടപടിയെടുത്ത് പോലീസ്

വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഡ്രൈവറെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button