Latest NewsCricketNews

ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍

മുംബൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച്‌ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ക്രിക്കറ്റ് കരിയറില്‍ എല്ലാ നേട്ടവും സ്വന്തമാക്കിയ ധോണി, ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെ ചോദ്യം ചെയ്യാന്‍ ആരും ശ്രമിക്കരുതെന്നും എപ്പോള്‍ വിരമിക്കണമെന്ന് ധോണി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്

അതേസമയം ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സെലക്ര്‍മാരും ബിസിസിഐയും ധാരണയില്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു. ഐപിഎല്ലിന് ശേഷം ധോണിയുടെ വിരമിക്കലിന് വ്യക്തതവരുമെന്ന് രവി ശാസ്ത്രിയും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button