KeralaLatest NewsNews

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച സംഭവം പൊലീസ് സ്റ്റേഷന് സമീപം

തിരുവനന്തപുരം: ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ മാര്‍ത്താണ്ഡത്താണ് ജ്വല്ലറി കുത്തിത്തുറന്ന് വന്‍മോഷണം നടന്നത്. പൊലീസ് സ്റ്റേഷന് തൊട്ടുത്തുള്ള ജ്വല്ലറിയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Read Also : ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച : നാല് കിലോ സ്വർണ്ണം മോഷണം പോയി

കഴിഞ്ഞ ദിവസം രാത്രിയിലാണ് മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷന് അടുത്തുള്ള ചിലങ്ക ജ്വല്ലറിയില്‍ മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് പിന്‍വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. ജ്വല്ലറിയിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. 140 പവന്‍ കവര്‍ന്നുവെന്നാണ് ഉടമസ്ഥന്‍ ക്രിസ്റ്റഫര്‍ പറയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാര്‍ത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് സ്‌റേഷനുസമീപത്ത് തന്നെ വന്‍ കവര്‍ച്ച നടന്നതിനാല്‍ പൊലിസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button