KeralaLatest NewsNews

ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ഭൂരിപക്ഷമുണ്ടെന്ന് കരുതി ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനാവിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി ആക്റ്റിനെതിരായ ഏറ്റവും ഉജ്ജ്വലമായ പ്രതിഷേധത്തിന് സംസ്ഥാന തലസ്ഥാനം വേദിയായി. ഭരണഘടനയുടെ അടിത്തറ തകര്‍ക്കപ്പെടുകയും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണ് അമിത് ഷാ കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരെ രാജ്യമാസകാലം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യം വലിയ ആശങ്കയിലാണ്. ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ ഈ നിയമ ഭേദഗതി നടപ്പാക്കില്ലെന്നു ആദ്യമായി പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതിനു പിന്നാലെ നിരവധി മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നതെന്നും എകെ ബാലൻ പറയുകയുണ്ടായി.

Read also: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ പൊലീസ് അക്രമം : തങ്ങളുടെ വ്യക്തമായ നിലപാട് രേഖപ്പെടുത്തി മലയാളത്തിലെ പ്രമുഖ യുവതാരനിര

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഭരണഘടനാവിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി ആക്റ്റിനെതിരായ ഏറ്റവും ഉജ്ജ്വലമായ പ്രതിഷേധത്തിന് സംസ്ഥാന തലസ്ഥാനം ഇന്ന് വേദിയായി. ഭരണഘടനാവിരുദ്ധമായ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു ചങ്കുറപ്പോടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെയും മറ്റു നിരവധി നേതാക്കളുടെയും മന്ത്രിമാരുടെയും സാംസ്കാരിക സാമുദായിക സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു രാജ്യത്തിനാകെ മാതൃകയായ ജനാധിപത്യ സമരം നടന്നത്. മഹത്തായ ഈ പ്രക്ഷോഭത്തിൽ സ്വാഗത പ്രസംഗം നടത്താൻ അവസരം ലഭിച്ചു.

ഭരണഘടനയുടെ അടിത്തറ തകർക്കപ്പെടുകയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണ് അമിത് ഷാ കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരെ രാജ്യമാസകാലം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യം വലിയ ആശങ്കയിലാണ്. ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങൾ ധ്വംസിക്കുന്നതുമായ ഈ നിയമ ഭേദഗതി നടപ്പാക്കില്ലെന്നു ആദ്യമായി പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതിനു പിന്നാലെ നിരവധി മുഖ്യമന്ത്രിമാർ രംഗത്തുവന്നു.

ഭൂരിപക്ഷമുണ്ടെന്നു കരുതി ഏതു നിയമവും പാസാക്കാൻ സർക്കാരുകൾക്ക് അവകാശമില്ല. പാസാക്കുന്ന നിയമം ഭരണഘടനാനുസൃതമല്ലെങ്കിൽ അത് നിലനിൽക്കില്ല. കോടതികൾ തന്നെ അവ തള്ളിക്കളഞ്ഞതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ഇനി NRC വരും. ഏതു പൗരനെയും എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് പൗരത്വം നിഷേധിച്ച് പുറത്താക്കും. . 2014 ഡിസംബർ 31 കട്ട് ഓഫ് ഡേറ്റ് വച്ച് അതിനു മുമ്പ് അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ വന്ന മുസ്ലിങ്ങളല്ലാത്തവർക്കു പൗരത്വം നൽകുമെന്ന് പറഞ്ഞാൽ ആരെയാണ് ഇവർ ലക്‌ഷ്യം വെക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. ഇതൊക്കെ ആർ എസ് എസിന്റെയും സംഘ്പരിവാറിന്റെയും ഹിന്ദുത്വ അജണ്ടക്കനുസൃതമായാണ് തയ്യാറാക്കുന്നത്.

ആർ എസ് എസിന്റെ നേതാവ് എം എസ് ഗോൾവാൾക്കർ തന്റെ “We or Our Nationhood Defined ” എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധേയമാണ്. “ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്തവർ ഒന്നുകിൽ ഹിന്ദു മതം സ്വീകരിക്കുക. അല്ലെങ്കിൽ ഹിന്ദു രീതികളെ ബഹുമാനിച്ചും കീഴടങ്ങിയും പൗരാവകാശമോ മറ്റു പ്രത്യേക അവകാശങ്ങളോ ഇല്ലാതെ ജീവിക്കുക. അതുമല്ലെങ്കിൽ രാജ്യം വിട്ടുപോവുക”. ഇതനുസരിച്ചുള്ള പദ്ധതികളാണ് സംഘപരിവാർ ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമാണ് മതത്തിന്റെ പേരിൽ പൗരത്വം നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി ആക്ട്. ഇതിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം രാജ്യത്തിനാകെ മാതൃകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button