Latest NewsIndia

പൗരത്വനിയമം നടപ്പാക്കുന്നതിലുള്ള തീരുമാനം സുപ്രീംകോടതിവിധിക്ക്‌ ശേഷമെന്ന് ഉദ്ധവ്

നിയമംനടപ്പാക്കില്ലെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസും നടപ്പാക്കുന്നതിന് ശിവസേനയ്ക്ക് സഹായം നല്‍കുമെന്ന് പ്രതിപക്ഷമായ ബി.ജെ.പി.യും

മുംബൈ: പൗരത്വഭേദഗതിനിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിവിധി വന്നശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിയമംനടപ്പാക്കില്ലെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസും നടപ്പാക്കുന്നതിന് ശിവസേനയ്ക്ക് സഹായം നല്‍കുമെന്ന് പ്രതിപക്ഷമായ ബി.ജെ.പി.യും പറഞ്ഞ സാഹചര്യത്തിലാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പൗരത്വനിയമം വീര്‍ സവര്‍ക്കറുടെ ആശയങ്ങള്‍ക്ക് അനുസൃതമാണോയെന്ന് ബി.ജെ.പി. വ്യക്തമാക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. സിന്ധു നദി മുതല്‍ സിന്ധു മഹാസമുദ്രം വരെയുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. സവര്‍ക്കര്‍ ഉദ്ദേശിച്ചപോലെ അഖണ്ഡഭാരതം സൃഷ്ടിക്കാന്‍ ബി.ജെ.പി.ക്ക് കഴിയുമോ? പൗരത്വനിയമത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജികളുണ്ട്.

ഡൽഹിയിൽ പോലീസിന്റെ വെടിയേറ്റ് പ്രവേശിപ്പിച്ചതെന്ന് സമരക്കാർ, കണ്ണീര്‍ വാതക ഷെല്ലിലെ ചീളുകൾ തെറിച്ചുള്ള അപകടമെന്ന് പൊലീസ്

നിയമം ഭരണഘടനാവിരുദ്ധമാണോ എന്നകാര്യം സുപ്രീംകോടതി തീരുമാനിക്കും. അതിനുശേഷമേ ഇവിടെ എന്തുനിലപാട് സ്വീകരിക്കണം എന്ന് ആലോചിക്കേണ്ടതുള്ളൂവെന്ന് ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാസമ്മേളനം തുടങ്ങും മുമ്പ് നാഗ്പുരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുമറുപടിയായാണ് അദ്ദേഹം ഇതുപറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button