Latest NewsIndia

ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല്‍ അബ്ദീന്‍ അലി ഖാന്‍

നിലവില്‍ രാജ്യത്തെ മുസ്ലീം സമുദായാംഗങ്ങള്‍ക്കിടയില്‍ പൗരത്വ നിയമത്തെ സംബന്ധിച്ച്‌ ഭയവും, കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്.

ജയ്പൂര്‍: ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല്‍ അബ്ദീന്‍ അലി ഖാന്‍. പൗരത്വ നിയമം മുസ്ലീം സമുദായത്തിനു എതിരാണെന്ന പ്രചാരണം തെറ്റാണ്. സ്വന്തം പൗരത്വത്തിനു അപകടമുണ്ടാകുമെന്ന് കരുതി ആരും ഭയപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ രാജ്യത്തെ മുസ്ലീം സമുദായാംഗങ്ങള്‍ക്കിടയില്‍ പൗരത്വ നിയമത്തെ സംബന്ധിച്ച്‌ ഭയവും, കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്.

അതിനു മാറ്റമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ട. കൂടാതെ അതിനായി ഒരു ഉന്നത തല മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആ സമിതിയ്ക്ക് മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മനസിലാക്കി ഭീതി മാറ്റി നല്‍കാന്‍ സാധിക്കും. അവരുടെ ആവലാതികള്‍ കേട്ടതിനു ശേഷം ഒരു വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് കമ്മിറ്റി സമര്‍പ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ഡൽഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരിയും പൗരത്വ നിയമഭേദഗതിക്ക് ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ജാമിയ മിലിയ :വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം നിരസിച്ച്‌ ഡല്‍ഹി ഹൈക്കോടതി

‘പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ജനാധിപത്യ അവകാശമാണ്. ആര്‍ക്കും നമ്മെ അതില്‍ നിന്ന് തടയാനാവില്ല. അതുപോലെ തന്നെ നിയന്ത്രണവിധേയമായി ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുമുണ്ട്. വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.’നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പകരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികളെയാണ് നിയമം ബാധിക്കുകയെന്നും ബുഖാരി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button