Jobs & VacanciesLatest NewsNews

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ റെയിൽവേയിൽ അവസരം

ഈസ്റ്റ് കോസ്റ്റ് റെയിൽവേ‌യിലും, നോർത്ത് സെൻട്രൽ റെയിൽവേയിലും അപ്രന്റിസ് അവസരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഈസ്റ്റ് കോസ്റ്റ് റെയിൽവേ‌യുടെ ഹെഡ് ക്വാർട്ടറിലും വിവിധ ഡിവിഷനുകളിലും, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, മെഷിനിസ്റ്റ്, മെക്കാനിക്ക് (എംവി), കാർപെന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, വയർമാൻ, പെയിന്റർ, വെൽഡർ (ജി ആൻഡ് ഇ), ടർണർ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, പ്ലംബർ, മേസൺ ട്രേഡുകളിലാണ് അവസരം.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർഥികൾ ഒരു യൂണിറ്റിലേക്ക് മാത്രം അപേക്ഷ നൽകിയാൽ മതി. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. 1216 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Also read : കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ് ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://rrcbbs.org.in/

അവസാന തീയതി : ജനുവരി 6

നോർത്ത് സെൻട്രൽ റെയിൽവേയിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), വയർമാൻ, മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ ട്രേഡുകളിലാണ് അവസരം. 296 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.ncr.indianrailways.gov.in/

അവസാന തീയതി : ജനുവരി 10

shortlink

Related Articles

Post Your Comments

Related Articles


Back to top button