Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഡൽഹിയിൽ ആയിരങ്ങൾ അണിനിരന്നു; റാലിയിൽ മുഴങ്ങിയത് രാജ്യത്തിനൊപ്പമാണെന്ന മുദ്രാവാക്യം: വീഡിയോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഡൽഹിയിൽ ആയിരങ്ങൾ അണിനിരന്നു. രാജ്യത്തിനൊപ്പമാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സാധാരണക്കാർ നടത്തിയ റാലി ശ്രദ്ധേയമായി. പൗരത്വ നിയമത്തിനു പിന്തുണ പ്രഖ്യാപിച്ച് അയ്യായിരത്തോളം പേരാണ് ഇന്ന് ഡൽഹിയിലെ കൊണാട്ട് പ്ലെയിസിൽ എത്തിയത്.

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലും പ്രകടനം നടത്തി. വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റാലി തങ്ങൾ രാഷ്ട്ര വിരുദ്ധ ശക്തികൾക്ക് എതിരാണെന്ന് ഉറപ്പിയ്ക്കുന്നതായിരുന്നു.

ALSO READ: പൗരത്വ ഭേദഗതി നിയമം: ബില്ലിനെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്‌പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’; മറുപടിയുമായി മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്തുട നീളം കലാപകാരികൾ അക്രമങ്ങൾ അഴിച്ചുവിടുമ്പോഴാണ് തങ്ങൾ നിയമത്തിനൊപ്പമുണ്ടെന്ന മുദ്രാവാക്യവുമായി ഇവർ പ്രകടനം നടത്തിയത്.

https://twitter.com/indiantweeter/status/1208004488801456128

shortlink

Related Articles

Post Your Comments

Related Articles


Back to top button