Latest NewsIndia

പ്രതിഷേധത്തിന്റെ മറവില്‍ അക്രമം അഴിച്ചു വിട്ടു പൊതുമുതല്‍ നശിപ്പിച്ചവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യോഗി സർക്കാർ

ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നിരപരാധികളായവരെ വിട്ടയക്കുമെന്ന് ജുമ മസ്ജിദ് ഇമാമിന് ഉറപ്പ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.

ഗോരഖ്പുര്‍: പ്രതിഷേധത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ അക്രമം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് സര്‍ക്കാര്‍. അക്രമം നടത്തുന്ന അമ്പത് പേരുടെ ചിത്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡുകളിലും പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിക്കും.മദീന മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങുന്നതിനിടെ അപ്രീതിക്ഷിതമായി ആളുകള്‍ സംഘടിച്ച്‌ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആക്രമണത്തിന് ചില സാമൂഹ്യ വിരുദ്ധരാണ് നേതൃത്വം നല്‍കിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അറിവോടെയായിരുന്നു അക്രമം. അറസ്റ്റിലായവരില്‍ മുന്നൂറോളം പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. ഇവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും. പൊലീസ് അറിയിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ നിയമം കൈയ്യിലെടുത്താല്‍ കര്‍ശനമായി നേരിടുമെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.

പൊലീസിലെ സൈബര്‍ വിഭാഗം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കല്ലുകളും ആയുധങ്ങളും പ്രയോഗിക്കുന്നവരെ കൃത്യമായി തിരിച്ചറിയുമെന്നും യു പി പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 3500 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നിരപരാധികളായവരെ വിട്ടയക്കുമെന്ന് ജുമ മസ്ജിദ് ഇമാമിന് ഉറപ്പ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button