Latest NewsIndiaNews

പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമണം : 21,500 പേര്‍ക്കെതിരെ കേസ് എടുത്ത്   പൊലീസ്

കാന്‍പൂര്‍: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമണം, 21,500 പേര്‍ക്കെതിരെ കേസ് എടുത്ത് യുപി പൊലീസ്. കാന്‍പൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 15 എഫ്‌ഐആറുകളിലായാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

read also : പ്രതിഷേധത്തിന്റെ മറവില്‍ അക്രമം അഴിച്ചു വിട്ടു പൊതുമുതല്‍ നശിപ്പിച്ചവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യോഗി സർക്കാർ

15 എഫ്‌ഐആറുകളിലായി 21,500 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 13 പേര്‍ അറസ്റ്റിലായി. ഇതില്‍ 12 പേരെ ബേക്കണ്‍ഗഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ബില്‍ഹൗറില്‍ കസ്റ്റഡിയിലാണ്’- കാന്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ പറഞ്ഞു. എഫ്‌ഐആര്‍ പ്രകാരം കേസെടുത്ത ഭൂരിഭാഗം പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാബുപുര്‍വ പൊലീസ് 5000 പേര്‍ക്കെതിരെയും യതീംഗഞ്ചില്‍ 4000 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സമ്മതിച്ചിരുന്നു. ബിജ്‌നോറില്‍ മൊഹമ്മദ് സുലൈമാന്‍ മരിച്ചത് പൊലീസിന്റെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോണ്‍സ്റ്റബിള്‍ മൊഹിത് കുമാര്‍ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാര്‍ വെടിയേറ്റ് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button