Latest NewsKeralaNews

വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തെങ്ങില്‍ ഇടിച്ച് താമരശേരി പരപ്പൻ പൊയിൽ സ്വദേശി ഒ.കെ. സലീമിന്റെ മകൻ നിഷാദ് (19)ആണ് മരിച്ചത്. മരഞ്ചാട്ടി കൂമ്പാറ റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. . കൂടെയുണ്ടായിരുന്ന റിഷാദിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി : ഒരാൾ കസ്റ്റഡിയിൽ

കക്കാടംപൊയിൽ നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാൻ കൊടുംവളവും ഇറക്കവും ഉള്ള റോഡിൽ നിന്നും തെന്നിമാറി സമീപത്തെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനം തെങ്ങിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് എസ്ക്കവേറ്റർ ഉപയോഗിച്ച് വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഷാദിനെ രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button