Latest NewsSaudi ArabiaNewsGulf

സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. സൗദിയിലെ ഖഫ്ജിയിൽ ട്രെയിലർ സൈക്കിളിൽ ഇടിച്ച് പള്ളിശേരിക്കൽ പയ്യല്ലൂർ തെക്കതിൽ ഷാജഹാൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം (വെള്ളി) രാവിലെ 10.30നായിരുന്നു സംഭവം. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഭാര്യ: നസീമ ബീവി. മക്കൾ: ഷാൻ, ഷഫീക്ക്, ഷജ്ന.

Also read : ബ്രസീലിലെ നിരോധിത നോട്ടുകളുമായി 6 പേര്‍ കുമളിയില്‍ പിടിയില്‍

 മറ്റൊരു വാഹനാപകടത്തിൽ ചിതറ മുതയിൽ തട്ടുപാലത്തിൽ ഷംനാ മൻസിലിൽ സിജോ (40) ആണ് മരിച്ചത്. ജോലി സ്ഥലത്തു നിന്നു റിയാദിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ഭാര്യ: അജിന. മക്കൾ: സെയ്ദ്, സഫ ഫാത്തിമ, മർവ മാജിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button