Latest NewsNewsKuwait

വിസയും ഇഖാമയും പുതുക്കാൻ ഓണ്‍ലൈന്‍ സംവിധാനം

കുവൈറ്റ്: വിസ, ഇഖാമ എന്നിവ പുതുക്കാൻ കുവൈറ്റിൽ ഇനി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്. വിവിധ വിഭാഗങ്ങളിൽ ഉള്ള സന്ദർശന വിസകൾ, ഇഖാമ പുതുക്കൽ എന്നിവ ഈ ആപ്പിലൂടെ കഴിയും. വ്യക്തികൾക്ക് നേരിട്ട് തന്നെ ഇഖാമ, വിസ സംബന്ധിയായ അപേക്ഷകൾ തയ്യാറാക്കാൻ ഈ സംവിധാനം സഹായിക്കും.

Read also: സൗദിയിലേയ്ക്ക് വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ : വിശദാംശങ്ങള്‍ ഇങ്ങനെ

അപേക്ഷയും രേഖകളും വെരിഫൈ ചെയ്തതിനു ശേഷം ലഭിക്കുന്ന റെസിപ്റ്റുമായി നിശ്ചിത ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട താമസകാര്യ ഓഫീസിലെത്തിയാൽ സേവനങ്ങൾ പൂർത്തിയാക്കാം. www.moi.gov.kw എന്ന വെബ്‌സൈറ്റിൽ ഹോംപേജിലുള്ള ഇ ഫോംസ് ഐക്കൺ ക്ലിക്ക് ചെയ്‌താൽ ഈ സേവനം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button