Latest NewsSaudi ArabiaNewsGulf

ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷ്യഎണ്ണ സൗദി അറേബ്യയിൽ നിരോധിച്ചു

റിയാദ് : ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷ്യഎണ്ണയ്ക്ക് സൗദി അറേബ്യയിൽ നിരോധനം. ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ചീത്ത കൊളസ്ട്രോൾ ഉത്പാദിപ്പിച്ച് നല്ല കൊളസ്ട്രാളിന്റെ അളവ് കുറയ്ക്കുമെന്ന വൈദ്യശാസ്ത്ര കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതിരിക്കാനായി ഇത്തരം എണ്ണയിൽ പാചകം ചെയ്യുന്നതോ ഇത്തരം എണ്ണ ചേർത്തതോ ആയ ഭക്ഷ്യവസ്തുക്കൾ ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽക്കാൻ പാടില്ലെന്നു ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

Also read : ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം

ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാത്തരം സ്ഥാപനങ്ങൾക്കും, വിദേശത്ത് നിന്ന് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവര്‍ക്കും വിപണിയിൽ വിതരണം ചെയ്യുന്നവർക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ഹൈഡ്രോജനേറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ എണ്ണ മാത്രമേ പാചകത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഭക്ഷണശാലകൾക്കും നല്‍കിത്തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button