KeralaLatest NewsNews

പതിനൊന്നുകാരിയോട് കൊടും ക്രൂരത അച്ഛനും മകനും അറസ്റ്റില്‍

malayalam express

 

പീഡനങ്ങള്‍ക്ക് അറുതിയില്ല പതിനൊന്ന് വയസ്സുകാരിയോട് ക്രൂരത കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിലെ സന്തോഷ് എന്ന 48കാരനെയും മകന്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍ലാല്‍ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നിരന്തരം കുട്ടി ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്.

പെണ്‍കുട്ടി ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ സഹോദരന്‍ അരുണ്‍ലാല്‍ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. മൂന്നാം ക്ലാസ് മുതല്‍ അരുണ്‍ലാലിന്റെ അച്ഛന്‍ സന്തോഷും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി വീട്ടില്‍ എത്തിച്ചും ചിലപ്പോള്‍ അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും സ്വന്തം വീട്ടില്‍ വെച്ചും സന്തോഷ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോക്സോ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button