Latest NewsJobs & VacanciesNews

സെൻട്രൽ റെയിൽവേയിൽ അവസരം

സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് അവസരം. വിവിധ സ്റ്റേഷൻ/ വർക്ക്ഷോപ്പുകളിലായുള്ള ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, PASAA, മെക്കാനിക്ക് ഡീസൽ, ലബോറട്ടറി അസിസ്റ്റന്റ് (സിപി), ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഷീറ്റ് മെറ്റൽ വർക്കർ, വൈൻഡർ (ആർമേച്ചർ), മെക്കാനിക്ക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Also read : ഒഡെപെക്ക് മുഖേന ഒമാനിൽ അവസരം

മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാ രീതി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി) എന്നിവയാണ് യോഗ്യത. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. ഒരു വർഷമാണു പരിശീലനം. 2562 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം : http://www.rrccr.com/

അവസാന തീയതി : ജനുവരി 22

shortlink

Related Articles

Post Your Comments

Related Articles


Back to top button