Latest NewsNewsIndiaInternational

അതിർത്തിയിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് കനത്ത വെടിവെപ്പ്, ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു

ജമ്മു: അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തി പാക് സൈന്യം. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. പൂഞ്ച് ജില്ലയിലെ ദേഗ്വാർ, ഗുൽപർ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. നേരത്തെ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. നിരായുധരായ ഇവർ നിയന്ത്രണ രേഖയ്കക്ക് സമീപം ഇന്ത്യൻ അതിർത്തിയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. രണ്ട് പേർക്ക് ഗുരതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പൂ‍ഞ്ച് മേഖലയിലാണ് പാക് ആക്രമണം നടന്നത്. മുഹമ്മദ് അസ്ലാം, അൽത്താഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയിക്കാൻ പോയ സംഘത്തിന് നേരെയാണ് പാക് സൈന്യം വെടിവച്ചത്. ഇവർ അബദ്ധത്തിൽ നിയന്ത്രണരേഖ കടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button