KeralaLatest NewsNews

മരട് കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്; എ സി മൊയ്തീന്‍

കൊച്ചി: കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മരട് മുന്നറിയിപ്പായിരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്തീന്‍. ചട്ടം ലംഘിച്ചും നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ പിന്നെ അധികാരികള്‍ക്ക് നടപടിയെടുക്കുക പ്രായോഗികമല്ലെന്ന നിയമ ലംഘകരുടെ ആത്മ വിശ്വാസം ഇതോടെ തീരുകയാണ്. എത്ര ജനസാന്ദ്രതയുള്ള മേഖലയിലും കെട്ടിടങ്ങള്‍ അതിസൂക്ഷമമായി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാകുമെന്നാണ് മരടിലെ അനുഭവം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പൗരത്വ നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം കീറിയെറിഞ്ഞെന്ന് മമത, താൻ ജീവിച്ചിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മോദിയോട് നേരിട്ട് പറഞ്ഞെന്നും ബംഗാൾ മുഖ്യമന്ത്രി

ജനസാന്ദ്രതയും നിറയെ കെട്ടിടങ്ങളുമുള്ള മേഖലയില്‍ പോലും കൂറ്റന്‍ ബഹുനില മന്ദിരങ്ങള്‍ സുരക്ഷിതമായി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാവുന്ന മാതൃകയാണ് മരടില്‍ ഇന്നുകണ്ടത്. തീരദേശ നിയമവും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ച് നിര്‍മ്മിച്ച നൂറുകണക്കിന് കെട്ടിടങ്ങളുള്ള കേരളത്തിന് മരടിലെ നടപടികള്‍ പുതിയ പാഠമാണ് നല്‍കുന്നത്. തീരദേശ നിയമവും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ച് നിര്‍മ്മിച്ച നൂറുകണക്കിന് കെട്ടിടങ്ങളുള്ള കേരളത്തിന് മരടിലെ നടപടികള്‍ പുതിയ പാഠമാണ് നല്‍കുന്നതെന്നും എ സി മൊയ്തീന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button