Latest NewsNewsFootballSports

ചുമതലയേറ്റയുടനെ നയവും വ്യക്തമാക്കി സെറ്റിയെന്‍ ; നന്നായി കളിച്ചില്ലെങ്കില്‍ യുവതാരങ്ങള്‍ കയറും

ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത സെറ്റിയെന്‍ തനിക്ക് കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കും വ്യക്തമാക്കി. താന്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കും എങ്കിലും തന്റെ ഫുട്‌ബോള്‍ ശൈലി ആര്‍ക്കു വേണ്ടിയും മാറ്റില്ലെന്നും സെറ്റിയെന്‍ പറഞ്ഞു.ബാഴ്‌സലോണയിലെ വലിയ താരങ്ങളെ പരിശീലിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷം ഉണ്ട് എന്നും സെറ്റിയെന്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് ബാഴ്‌സലോണ താരങ്ങളെ തന്റെ ടാക്ടിക്‌സിലേക്ക് കൊണ്ടുവരുകയാണ് ആദ്യ ലക്ഷ്യമെന്നും സെറ്റിയെന്‍ പറഞ്ഞു.ടീമിലെ സീനിയര്‍ താരങ്ങള്‍ നന്നായി കളിച്ചില്ലെങ്കില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്നും സെറ്റിയെന്‍ താരങ്ങള്‍ക്ക് സൂചന നല്‍കി. പരിക്കേറ്റ സുവാരസിന് പകരം സ്‌െ്രെടക്കറെ എത്തിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button