Latest NewsIndia

ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

.ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും.

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടക്കുന്നതിന്റെയും ഇലക്ഷന്റെയും പശ്ചാത്തലത്തിൽ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും.

ഈ അധികാരമാണ് ഡല്‍ഹി പോലീസിന് ലഭിച്ചിരിക്കുന്നത്.ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, ഇതില്‍ അസ്വാഭാവിക ഒന്നുമില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്ബോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

എസ്‌.എഫ്‌.ഐക്കെതിരെ സി.എം.എസിൽ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം : കോളേജ് അടച്ചു

ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.പൗരത്വനിയമ ഭേദഗതി, എന്‍.ആര്‍.സി.എന്നിവക്കെതിരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button