Latest NewsSaudi ArabiaNewsGulf

മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം : മലയാളി സ്​ത്രീയ്ക്ക് ദാരുണാന്ത്യം , മൂന്നുപേർക്ക് പരിക്കേറ്റു

റിയാദ് : മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മലയാളി സ്​ത്രീയ്ക്ക് ദാരുണാന്ത്യം.  മലപ്പുറം കോഡൂർ സ്വശേദി എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് (55) മരണപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്​ച രാവിലെയായിരുന്നു അപകടം.

Also read : ഒമാനിൽ വൻ തീപിടിത്തം

ജബലുന്നൂറിൽ ഹിറ ഗുഹ സന്ദർശിച്ച് മടങ്ങുകയായിരുന്ന ജമീല ഉൾപ്പെടുന്ന സംഘത്തിന് നേരെ എതിര്‍ ദിശയില്‍ നിന്ന് നിന്ന്​ നിയന്ത്രണം വിട്ടുവന്ന കാർ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.  മൃതദേഹം ശീഷ ആശുപത്രി മോർച്ചറിയിൽ.  ജമീലയുടെ മക്കൾ : സുഹൈൽ, ബുഷ്‌റ

Tags

Related Articles

Post Your Comments


Back to top button
Close
Close