Latest NewsKeralaNews

യോജിച്ച സമരമാണ് വേണ്ടത്; ഗവർണർക്കെതിരെ കാന്തപുരം രംഗത്ത്

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ രംഗത്ത്. സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്നും ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം തന്നെയാണ് വേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Read also: ‘ഗവര്‍ണര്‍പദവി ഇല്ലാതാക്കാനാവുന്ന അവസ്ഥയിലല്ല സിപിഎം’- പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോടു ഗവർണർ വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് സർക്കാരിന്റെ ഭാഗം വിശദീകരിച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button